ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം ഇന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നടപടി.മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി.
രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.