ആശങ്കയായി പേവിഷ മരണങ്ങള്‍; അഞ്ച് മാസത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.

ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.

ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്. മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്.

Related news

നടപ്പാതയിൽ ബാഗ് വെച്ചു, പിന്നാലെ ബസിനു മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുന്നിലേക്ക്...

പിണറായി കേരളത്തിന്റെ വികാരം; വേട്ടയാടിയിട്ടും പോറലേറ്റിട്ടില്ല: ടിപി രാമകൃഷ്ണൻ

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ നീക്കങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് എൽഡിഎഫ് കൺവീനർ...

പെരിയാറിൽ നിന്ന് മണൽക്കടത്ത്; ഏഴ് കേസുകളിൽ പ്രതിയായ സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: ആലുവ പെരിയാറിൽ നിന്ന് മണൽ വാരിക്കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിൽ....

ഡൽഹിയിലേക്കുള്ള മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡൽഹി: ഒക്ടോബർ 10-ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ...

മലപ്പുറത്തിന്റെ റെയിൽവേ യാത്രാദുരിതത്തിന് പരിഹാരം; വേണാട് നിലമ്പൂരിലേക്ക് നീട്ടാൻ നീക്കം

മലപ്പുറം: വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന മലപ്പുറം ജില്ലയിലെ മലയോരവാസികളുടെ ദീർഘകാല...