‘ഗള്‍ഫിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ലൈംഗികസേവയ്ക്ക് വേണ്ടിയാണ്’ വ്യാജ- വിദ്വേഷ പ്രചരണവുമായി ഖത്തര്‍ മലയാളം മിഷന്‍ കോഡിനേറ്റര്‍

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വ്യാജ- വിദ്വേഷ പ്രചരണവുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഖത്തര്‍ മലയാളം മിഷന്‍ കോഡിനേറ്റര്‍. ‘ഗള്‍ഫിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ലൈംഗികസേവയ്ക്ക് വേണ്ടിയാണ്’ എന്നാണ് ഹിന്ദു ഐക്യവേദി സ്ഥാപക അധ്യക്ഷന്‍ ശിശുപാലിന്റെ മകനും സംഘ്പരിവാര്‍ സംഘടനയായ കേരളീയം ഖത്തറിന്റെ പ്രസിഡന്റും കൂടിയായ ദുര്‍ഗാദാസിന്റെ നുണ- വിദ്വേഷ പ്രചരണം.

ഏപ്രില്‍ 27ന് തുടങ്ങിയ സമ്മേളനത്തിന്റെ മൂന്നാംദിനമായ 29ന് സംഘ്പരിവാര്‍ അനുകൂല തീവ്ര ക്രിസ്ത്യന്‍ സംഘടനയായ ‘കാസ’യുടെ നേതാവ് കെവിന്‍ പീറ്റര്‍ പങ്കെടുത്ത ‘ലൗ ജിഹാദ്’ സെഷനിലാണ് ഇയാള്‍ അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ വാദമുന്നയിച്ചത്. ഇന്ത്യയേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഗള്‍ഫിലാണ് എന്നും ഇയാള്‍ തട്ടിവിടുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലൊന്നിലെ കേരള സര്‍ക്കാരിന്റെ തന്നെ കമ്യൂണിറ്റി സംഘടനയില്‍ സുപ്രധാന പദവി വഹിക്കുന്ന ഇയാള്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്താനായി ഖത്തറില്‍ നിന്ന് ഇവിടേക്ക് വരികയായിരുന്നു. ഇക്കാര്യം ഇയാള്‍ തന്നെ പറഞ്ഞിട്ടാണ് ചോദ്യം തുടങ്ങുന്നത്.

കേരള സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കമ്യൂണിറ്റി സംഘടനയാണ് മലയാളം മിഷന്‍. കവി മുരുകന്‍ കാട്ടാക്കട ഡയറക്ടറായ മലയാളം മിഷന്റെ ഖത്തര്‍ ഘടകത്തിന്റെ കോഡിനേറ്ററായി ഇത്തരമൊരു സംഘ്പരിവാര്‍ ബന്ധമുള്ള നേതാവിനെ തന്നെ നിയമിച്ചത് നേരത്തേ വിവാദമായിരുന്നു. എന്നാല്‍ മാറ്റാന്‍ സര്‍ക്കാര്‍ തയാറായില്ല.

spot_img

Related news

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...

നിപ ബാധിതയുടെ നില ഗുരുതരം; 173 പേരുടെ സമ്പർക്ക പട്ടിക, വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കേസ്

പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന...

അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: തൊണ്ടി വാഹനങ്ങള്‍ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കേസില്‍...