നിപ ബാധിതയുടെ നില ഗുരുതരം; 173 പേരുടെ സമ്പർക്ക പട്ടിക, വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കേസ്

പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍. രണ്ട് ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇവരില്‍ 100 പേര്‍ പ്രാഥമിക പട്ടികയിലാണ്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റിലാണ്.

യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളില്‍ ചികിത്സ നല്‍കിയ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 5 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 4 പേരുടെ കൂടി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരും. യുവതിയുടെ മകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസലേഷനില്‍ തുടരുകയാണ്. കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ വീടുകളും പരിശോധിക്കും. മൃഗങ്ങള്‍ക്ക് അസ്വഭാവിക മരണം ഉണ്ടായോ എന്നും പരിശോധിക്കും. വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയ്ക്ക് കേന്ദ്രത്തിന്റെ അനുമതി തേടിയതായും ആരോഗ്യമന്ത്രി വിശദീകരിച്ചു.

ഒന്നാം തിയ്യതിയാണ് രോഗിക്ക് തീവ്രമായി രോഗ ലക്ഷണമുണ്ടായിരുന്നത്. ജൂണ്‍ 1 മുതല്‍ മസ്തിഷ്‌ക മരണം സംഭവിച്ച കേസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് വരികയാണ്.

നിലവില്‍ നിപ ആശങ്കയുടെ സാഹചര്യം സംസ്ഥാനത്തില്ല. നിപ പ്രതിരോധത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയാല്‍ കേസ് എടുക്കും. മലപ്പുറത്ത് 5 പേരും പാലക്കാട് മെഡിക്കല്‍ കോളേജില്‍ 7 പേരും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പനിയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരുടെയും സാമ്പിള്‍ അയക്കും. യുവതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. മണ്ണാര്‍ക്കാട് ക്ലിനിക്കില്‍ എത്തിയ ഇതരസംസ്ഥാനക്കാരനെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് വിശദീകരിച്ചു.

Related news

നടപ്പാതയിൽ ബാഗ് വെച്ചു, പിന്നാലെ ബസിനു മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുന്നിലേക്ക്...

പിണറായി കേരളത്തിന്റെ വികാരം; വേട്ടയാടിയിട്ടും പോറലേറ്റിട്ടില്ല: ടിപി രാമകൃഷ്ണൻ

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ നീക്കങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് എൽഡിഎഫ് കൺവീനർ...

പെരിയാറിൽ നിന്ന് മണൽക്കടത്ത്; ഏഴ് കേസുകളിൽ പ്രതിയായ സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: ആലുവ പെരിയാറിൽ നിന്ന് മണൽ വാരിക്കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിൽ....

ഡൽഹിയിലേക്കുള്ള മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡൽഹി: ഒക്ടോബർ 10-ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ...

മലപ്പുറത്തിന്റെ റെയിൽവേ യാത്രാദുരിതത്തിന് പരിഹാരം; വേണാട് നിലമ്പൂരിലേക്ക് നീട്ടാൻ നീക്കം

മലപ്പുറം: വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന മലപ്പുറം ജില്ലയിലെ മലയോരവാസികളുടെ ദീർഘകാല...