സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി പി.എസ്. എം.ഒ.കോളേജ് വിദ്യാർത്ഥിയും കോളേജ് യൂണിയൻ എഡിറ്ററും എം.എസ്. എഫ്. കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ വിദ്യാർത്ഥി മരിച്ചു. കോട്ടക്കൽ അരിച്ചോൾ സ്വദേശി കൈതവളപ്പിൽ മുഹമ്മദ് സാദിഖ് (19) ആണ് മരിച്ചത്. പിതാവ്:അയൂബ് .മാതാവ് റംല.സഹോദരങ്ങൾ: റിസ്വാൻ, റസ.കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച സ്ക്കൂട്ടറും തിരൂരങ്ങാടി ഒ.യു.പി. സുക്കൂളിലെ ബസ്സുമാണ് കൂട്ടിയിടിച്ചത് . ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം.അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി എടശ്ശേരി ബഷീറിൻ്റെ മകൻ ബാസിത്തിനെ ( 20 ) പരിക്കുകളോടെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പി .എസ് . എം .ഒ കോളേജിൽ ഹിസ്റ്ററി സെക്കൻഡ് ഇയർ വിദ്യാർത്ഥികളാണ്.

spot_img

Related news

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...