പി.എസ്.സി, യു.പി.എസ്.സി സൗജന്യ പരിശീലനം

വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ 2024 ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് ഡിസംബർ ആറ് മുതൽ 20 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഡിസംബർ 24 ന്. ന്യൂനപക്ഷ വിഭാഗത്തിലെ പ്ലസ്‌ടു യോഗ്യതയുള്ള 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. റെഗുലർ, ഹോളിഡേ ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകർ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഒറിജിനൽ ആധാർ കാർഡ്, രേഖകളുടെ ഒരു സെറ്റ് പകർപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് 04942954380, 9747382154, 8714360186.

spot_img

Related news

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കടൽ അസാധാരണമായി പിന്മാറി; തീരദേശത്ത് ആശങ്ക ശക്തം

മലപ്പുറം: കടൽ വീണ്ടും അസാധാരണമായി പിന്മാറിയതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക....

പകൽസമയത്ത് അപൂർവമായി പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ ക്യാമറയിൽ പതിഞ്ഞു

മലപ്പുറം: പകൽസമയത്ത് അപൂർവമായി മാത്രം പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ വന്യജീവി...

താനൂരിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ...

രണ്ടുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മത്തങ്ങക്കുരു വിജയകരമായി നീക്കം ചെയ്ത് കോട്ടക്കൽ ആസ്റ്റർ മിംസ് ഡോക്ടർമാർ

കോട്ടക്കൽ: രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ തറച്ചുനിന്ന മത്തങ്ങക്കുരു അടിയന്തര ചികിത്സയിലൂടെ...

മലപ്പുറത്ത് അയൽവാസികൾക്ക് വെട്ടേറ്റു; അച്ഛന് ഭക്ഷണം നൽകിയതുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അയൽവാസിയുടെ അച്ഛന് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കം...