ചെറിയ പെരുന്നാള്‍ ദിവസം സിബിഎസ്ഇ പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ദിവസം സിബിഎസ്ഇ പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷകളാണ് ചെറിയ പെരുന്നാള്‍ ദിവസം നടത്തുന്നത്. അറബിക് കലണ്ടര്‍ പ്രകാരം മെയ് രണ്ടിന് ചെറിയ പെരുന്നാളാവാന്‍ സാധ്യതയുളളതിനാലാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്ക ഉയരുന്നത്.

പത്താം ക്ലാസ് ഹോം സയന്‍സ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിന്‍, ഹിന്ദി ഇലക്ടീവ് കോഴ്‌സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. മെയ് ഒന്നിന് ശവ്വാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ രണ്ടിനായിരിക്കും വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍, അല്ലെങ്കില്‍ മെയ് മൂന്നിനായിരിക്കും.

ഇക്കാര്യത്തില്‍ പരീക്ഷാ ബോര്‍ഡും വിദ്യാര്‍ഥികളും ആശയക്കുഴപ്പത്തിലാണ്. മെയ് രണ്ടിനാണ് പെരുന്നാളെങ്കില്‍ ആ ദിവസവും വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ ഇരിക്കേണ്ടി വരും. ഇതെങ്ങനെ അം?ഗീകരിക്കാനാവും എന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വീട്ടില്‍ ആയിരുന്നു പെരുന്നാള്‍.

ഇത്തവണ ആ സാഹചര്യം മാറി വീണ്ടും പള്ളികളിലേക്ക് ഈദ് ?ഗാഹുകളിലേക്കും തിരികെപ്പോവാന്‍ സാധിച്ചതില്‍ വിശ്വാസികള്‍ ആഹ്ലാദത്തിലാണ്. എന്നിരിക്കെയാണ് പെരുന്നാളിന് സാധ്യതയുള്ള ദിവസം തന്നെ പരീക്ഷ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്.

spot_img

Related news

ചികിത്സ ഉറപ്പ്, അടാട്ട് സുരക്ഷിതം; അമല ആശുപത്രിയുമായി ചേർന്ന് സമഗ്ര ആരോഗ്യ പദ്ധതിയുമായി അനിൽ അക്കര

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ...

ദീപക്കിന്റെ ആത്മഹത്യ: ഇൻസ്റ്റഗ്രാം വഴി ആരോപണമുന്നയിച്ച യുവതി വിദേശത്തേക്ക് കടന്നതായി സൂചന; അറസ്റ്റ് ഭയന്ന് നീക്കം

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട്...

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം; ദീപക്കിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട്...

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...