വളാഞ്ചേരിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മലപ്പുറത്ത് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനായി വളാഞ്ചേരിയിൽ എത്തവേയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി വീശിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വളാഞ്ചേരിയില്‍ കരിങ്കൊടി വീശി. വ്യാഴാഴ്ച വൈകീട്ട് 7.30ഓടെയായിരുന്നു വളാഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശിയത്. ഒപ്പം മലപ്പുറത്ത് ‘മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി എത്തുന്നതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസുകാരും മലപ്പുറത്ത് കരിങ്കൊടി കാണിച്ചു. ഇതിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശബാബ് വക്കരത്ത്,നൗഫല്‍ പാലാറ,ഹാഷിം ജമാന്‍, അസറുദ്ധീന്‍, സമീര്‍ തുടങ്ങിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി കസ്റ്റഡിയിലെടുത്തു.