സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് സമരം; അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് നാലു മാസം കഴിഞ്ഞു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളോട് സര്‍ക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. ബജറ്റില്‍ ഒരു പൈസയുടേയും ആനുകൂല്യം പ്രഖ്യാപിച്ചില്ലെന്നും ബസുടമകള്‍ ആരോപിക്കുന്നു. ഹരിതനികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. സമരം ജനങ്ങളോടോ സര്‍ക്കാരിനോടോ ഉള്ള വെല്ലുവിളിയല്ലെന്നും നിലനില്‍പ്പിന് വേണ്ടിയാണെന്നും ബസുടമകള്‍ വ്യക്തമാക്കി.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...