സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു; വലഞ്ഞ് വിദ്യാർഥികൾ

മലപ്പുറം: യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്. മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സമരം മൂലം പല ജില്ലകളിലും വിദ്യാർഥികൾ പരീക്ഷക്കെത്താതെ ബുദ്ധിമുട്ടി.

വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു. തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകളായിരുന്നു യാത്രക്കാർക്കു ആശ്രയം.

മധ്യകേരളത്തിലും ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. എന്നാൽ തിരുവനന്തപുരം നഗരത്തിൽ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നടത്തി.

spot_img

Related news

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക...

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...