തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനവാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുന്നതെന്ന് റെഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ് പരിഗണിച്ചാണ് നീണ്ട കാലത്തെ നിരക്ക് വര്‍ധന ഒഴിവാക്കിയത്. വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.