കൊണ്ടോട്ടി: ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ആക്ഷൻ ഫോറം ജനകീയ നിൽപ്പ് സമരം സംഘടിപ്പിച്ചു. എയർപോർട്ട് ജങ്‌ഷനിൽ നടന്ന സമരം ടി വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനംചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി ടി ഇമ്പിച്ചിക്കോയ അധ്യക്ഷനായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി മുഹമ്മദലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിനി ഉണ്ണി, കോട്ട ശിഹാബ്, അഷ്റഫ് മടാൻ, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദു റഹ്മാൻ, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ജമീല, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സി കുഞ്ഞാപ്പു, റഹ്‌മത്തുള്ള, ജമാൽ കരിപ്പൂർ, ആക്ഷൻ ഫോറം കൺവീനർ പി അബ്ദുറഹ്മാൻ ഇണ്ണി, മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ എച്ച് മുസമ്മിൽ ഹാജി, കെ എം ബഷീർ, കലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് റാഫി ദേവസ്യ, എയർപോർട്ട് അഡ്വൈസറി ബോർഡ് മെമ്പർ ടി പി എം ഹാഷിർ, കൊണ്ടോട്ടി വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാദി മുസ്തഫ, പറമ്പാടൻ അബ്ദുൽ കരീം, ആരിഫ് ഹാജി, കെ പി ശമീർ, ചുക്കാൻ ബിച്ചു, കെ ഇബ്രാഹിം, മംഗലം സൻഫാരി, ശരീഫ് മണിയാട്ടുകുടി, ഹനീഫ പുളിക്കൽ എന്നിവർ സംസാരിച്ചു.