കഞ്ഞിപ്പുര -മൂടാല്‍ ബൈപ്പാസിന്റെ ശോച്യാവസ്ഥ; രണ്ട് എം.എല്‍.എ.മാര്‍ ഉപവാസ സമരത്തിന്

വളാഞ്ചേരി :നിര്‍മാണം തടസ്സപ്പെട്ട കഞ്ഞിപ്പുര -മൂടാല്‍ ബൈപ്പാസിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നാരോപിച്ച് രണ്ട് എം.എല്‍.എ.മാര്‍ ഉപവാസ സമരത്തിന്. തിരൂര്‍, കോട്ടയ്ക്കല്‍ നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എമാരായ കുറുക്കോളി മൊയ്തീനും പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങളുമാണ് ഉപവാസമിരിക്കുന്നത്.22-ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെ ദേശീയപാതയോരത്ത് മൂടാലിലാണ് ഉപവാസമിരിക്കുക.സമരത്തിന് ഐക്യദാര്‍ഢ്യവുമായി കുറ്റിപ്പുറം, ആതവനാട് ഗ്രാമപ്പഞ്ചായത്തുകളിലെയും വളാഞ്ചേരി നഗരസഭയിലെയും യു.ഡി.എഫ്. ജനപ്രതിനിധികളും ഒപ്പമുണ്ടാകും.നിലവില്‍ ബൈപ്പാസിലൂടെ കാല്‍നടയാത്രപോലും അസാധ്യമായ സാഹചര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യം.

spot_img

Related news

തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊന്നാനി: തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ്...

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് താടിപ്പടിയിൽ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു.ചങ്ങരംകുളം...

ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെ യുഎഇയില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റാസല്‍ഖൈമ: ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു....

പുതുപൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരൻ മരിച്ചു

മലപ്പുറം: പുതുപൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരൻ മരിച്ചു....

പേരക്ക മോഷ്ടിച്ചെന്നാരോപിച്ച്‌ 12 വയസ്സുകാരന് ക്രൂരമര്‍ദനം

പെരിന്തല്‍മണ്ണ: മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമര്‍ദനം. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന്...

LEAVE A REPLY

Please enter your comment!
Please enter your name here