പൂന്താനം ദിനാഘോഷവും കവിസദസ്സും ഞായറാഴ്ച നടക്കും

പൂന്താനം സ്മാരക സമിതി സംഘടിപ്പിക്കുന്ന പൂന്താനം ദിനാഘോഷവും കവിസദസ്സും ഞായറാഴ്ച നടക്കും. കീഴാറ്റൂരിലെ പൂന്താനം സ്മാരക ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ പകല്‍ 2.30-ന് ആരംഭിക്കുന്ന പരിപാടി നജീബ് കാന്തപുരം എം.എല്‍.എ. ഉദ്ഘാടനംചെയ്യും.വനമിത്ര പുരസ്‌കാരജേതാവ് സി. ഷര്‍മിള, ഗായകന്‍ കെ.ആര്‍. അഭിനന്ദ് എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് കവിസദസ്സും നടക്കും.

ഗുരുവായൂര്‍ ദേവസ്വം കീഴേടം പൂന്താനം മഹാവിഷ്ണു-കൃഷ്ണ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെയും ഇല്ലം ക്ഷേത്രം സംരക്ഷണസമിതിയുടെയും നേതൃത്വത്തില്‍ പൂന്താനം
ദിനാഘോഷം ഞായറാഴ്ച നടക്കും. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഗണപതിഹോമം, മലര്‍നിവേദ്യം, കാഴ്ചശീവേലി, എന്നിവയുണ്ടാകും.തുടര്‍ന്ന് ആനയൂട്ട്, അന്നദാനം എന്നിവയുമുണ്ടാകും. വൈകീട്ട് 4.30-ന് ക്ഷേത്രത്തില്‍നിന്ന് ഇല്ലത്തേക്ക് മൂന്ന് ആനകളുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും. 6.30-ന് നടക്കുന്ന സമ്മേളനം സംവിധായകന്‍ മേലാറ്റൂര്‍ രവിവര്‍മ ഉദ്ഘാടനംചെയ്യും. കലാപരിപാടികളും അരങ്ങേറും.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...