മണൽ കാണാതായ സംഭവം; എംഎൽഎ മൗനം വെടിയണം: കോൺഗ്രസ്

പൊന്നാനി: പൊന്നാനി തുറമുഖത്തു നിന്ന് കോടികൾ വിലവരുന്ന 30000 ടൺ മണൽ കാണാതായ സംഭവം പൊന്നാനി എംഎൽഎ നിയമസഭയിൽ ഉന്നയിക്കുവാൻ താല്പര്യം കാണിക്കാത്തത് കുറ്റക്കാരെ സംരക്ഷിക്കുവാനാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു.സർക്കാരിന് വൻ നഷ്ടം വരുത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ എംഎൽഎ മൗനം അവലംബിക്കുന്നതിലെ ദുരൂഹത മാറ്റണമെന്നും, പോലീസിൻ്റെയും, തുറമുഖ വകുപ്പിനെയും അനുമതിയില്ലാതെ മണൽ എവിടെപ്പോയി എന്നത് ജനങ്ങൾക്കറിയുവാനുള്ള അവകാശത്തെയാണ് എംഎൽഎ അട്ടിമറിക്കുന്നതെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ആരോപിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ച യോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. വി സയ്ദ് മുഹമ്മദ് തങ്ങൾ, അഡ്വ എൻ എ ജോസഫ്,ടി കെ അഷ്റഫ്, എ പവിത്രകുമാർ, എൻ പി സേതുമാധവൻ,കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...