സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പി

സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യംപിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പിവ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്താന്‍ കാരണം വ്യക്തിവിരോധമെന്ന് മലപ്പുറം എസ് പി സുജിത് ദാസ്. ഈ മാസം 18 നും 19 നും ഇടയില്‍ ആസൂത്രിതമായാണ് കൊലപാതകം നടന്നത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും ഫര്‍ഹാനയെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എസ് പി. പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പി സുജിത് ദാസ്.ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പിടിയിലായ ആഷിക്കിന് മൃതദേഹം ഉപേക്ഷിച്ചതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമെന്നും എസ് പി മാധ്യങ്ങളോട് പറഞ്ഞു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എസ് പി സുജിത് ദാസ്.അതേസമയം ഹോട്ടലില്‍ നിന്നും പണം നഷ്ടമായതാണ് ഷിബിലിയെ പിരിച്ചു വിടാന്‍ കാരണമെന്ന് സിദ്ദിഖിന്റെ സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മുഴുവന്‍ ശമ്പളവും നല്‍കിയ ശേഷമായിരുന്നു പിരിച്ചു വിടല്‍. വെറും രണ്ടാഴ്ച മാത്രമാണ് ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്തതെന്നും സഹോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

spot_img

Related news

മലപ്പുറം വളാഞ്ചേരി മണ്ണത്ത്പറമ്പില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി 2 പേര്‍ കസ്റ്റഡിയില്‍

വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍...

ഇന്ന് മുതൽ കാലവർഷം കനക്കാൻ സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത. ഇന്ന് മൂന്നു...

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍...

തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന...