നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. പേരശ്ശനൂർ കട്ടച്ചിറ അശ്റഫലി(36)യാണ് വെള്ളിയാഴ്‌ച രാവിലെ പേരശ്ശനൂർ സ്‌കൂൾ പരിസരത്തുനിന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. പേരശ്ശനൂർ കട്ടച്ചിറ അശ്റഫലി(36)യാണ് വെള്ളിയാഴ്‌ച രാവിലെ പേരശ്ശനൂർ സ്‌കൂൾ പരിസരത്തുനിന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.ഇയാളുടെ പേരിൽ മണൽക്കടത്തു കേസുകളും പോലീസിനെ ആക്രമിച്ച കേസുകളും നിലവിലുണ്ട്. കഴിഞ്ഞവർഷം ആറുകിലോ കഞ്ചാവുമായി പിടിയിലായ ഇയാൾ മാസങ്ങളോളം ജയിലിലായിരുന്നു. ഒരു വലിയ സംഘവുമൊത്ത് പേരശ്ശനൂർ ഭാഗത്ത് തമ്പടിച്ച് മണൽക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. ഇയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ്.ഐ. അബ്ദുൾജബ്ബാർ, സി.പി.ഒ.മാരായ വിമോഷ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.