പ്ലസ് വണ്‍ 97 അധിക ബാച്ചുകള്‍ അനുവധിക്കും; വിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ നല്‍കി

സംസ്ഥാനത്ത് പ്ലസ് വണിന് പുതുതായി 97 അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലാണ് അധിക ബാച്ചുകള്‍ അനുവദിക്കുക.

സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ കൂടുതലുള്ള ഇടങ്ങളില്‍ പ്രാദേശികമായേ അധിക ബാച്ചുകള്‍ അനുവദിക്കൂ. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ബാച്ചുകള്‍ക്ക് സാധ്യത.

വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടവിഷയങ്ങളിലേക്കും താല്‍പ്പര്യം കൂടുതലുള്ള സ്‌കൂളുകളിലേക്കും മാറാനുള്ള അവസരം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞ് അധിക ബാച്ചുകള്‍കൂടി പ്രഖ്യാപിച്ചശേഷമേ ഉണ്ടാകൂ. പുതിയ ബാച്ചുകള്‍ വരികയാണെങ്കില്‍ അവിടങ്ങളിലെ ഇഷ്ടവിഷയങ്ങളിലേക്ക് നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാറിയെത്താനും അവസരം ലഭിക്കും.

spot_img

Related news

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി...