പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്താനും ഓപ്ഷൻ മാറ്റാനും മൂന്ന് ദിവസം

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനായിരിക്കും പ്രസിദ്ധീകരിക്കുക.

ഇന്ന് മുതൽ മൂന്ന് ദിവസം വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനക്രമീകരിക്കാനും സാധിക്കും. ഇതുകൂടി പരി​ഗണിച്ചാവും ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഓ​ഗസ്റ്റ് 21 ന് ക്ലാസുകൾ തുടങ്ങുന്ന രീതിയിലാണ് അലോട്ട്മെന്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. സെപ്റ്റംബർ 30നാവും പ്രവേശന നടപടികൾ അവസാനിക്കുക.

സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഓ​ഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്റ് ഓ​ഗസ്റ്റ് 17നുമായിരിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്‌കൂളുകളിൽ ആരംഭിക്കും. കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഓ​ഗസ്റ്റ് 22 മുതൽ അപേക്ഷിക്കാം. റാങ്ക് പട്ടിക ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും ആരംഭിക്കും. മാനേജ്‌മെൻറ് ക്വാട്ടയിൽ ഓഗസ്റ്റ് ആറ് മുതൽ 20 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വാട്ട പ്രവേശനം ഓഗസ്റ്റ് ആറ് മുതൽ 20 വരെയാണ്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓൺലൈനായി അപേക്ഷ നൽകാനുള്ള സമയം 18ാം തിയ്യതിയിൽ നിന്ന് 25 വരെ നീട്ടുകയിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാൻ വൈകിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതി ഉത്തരവ്

spot_img

Related news

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം : മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം...

തിരുന്നാവായ ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു

പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു.ഓട്ടോറിക്ഷ സ്റ്റാൻഡിന്...

സിഎഎ: പ്രതിഷേധ കേസ് പിന്‍വലിക്കല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍...