‘തൊപ്പി’യെ കാണാന്‍ ആള് കൂടി; ഗതാഗതം തടസ്സപ്പെുത്തിയതിന് ഉദ്ഘാടനത്തിന് വിളിച്ച കടയുടമകള്‍ക്കെതിരെ കേസ്‌

മലപ്പുറം

യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായി എത്തിയ കടയുടമകള്‍ക്കെതിരെ പൊലീസ് കേസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനുമാണ് കോട്ടയ്ക്കല്‍ പൊലീസ് കേസ് എടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കടയുടെ ഉദ്ഘാടനത്തിനാണ് തൊപ്പി എത്തിയത്. തൊപ്പിയെ കാണാന്‍ ആളുകള്‍ തടിച്ചു കൂടിയതോടെ ഗതാഗത തടസ്സമുണ്ടായി. തുടര്‍ന്ന് നാട്ടുകാരുട പ്രതിഷേധത്തെ തുടര്‍ന്ന് യൂട്യൂബറെ പൊലീസ് മടക്കി അയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഉച്ചയോടെ തൊപ്പിയെ കാണാന്‍ ആളുകള്‍ കൂട്ടമായി എത്തിത്തുടങ്ങി. തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ഗതാഗത തടസ്സം കൂടിയുണ്ടായതോടെ പൊലീസ് ഇടപെട്ട് നിഹാദിനെ തിരിച്ചയക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ വളാഞ്ചേരിയില്‍ കട ഉദ്ഘാടനത്തിന് എത്തിയ തൊപ്പി അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. എറണാകുളം എടത്തലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത തൊപ്പിയെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അശ്ലീലസംഭാഷണം അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിനു കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...