‘തൊപ്പി’യെ കാണാന്‍ ആളുകൂടി, പ്രതിഷേധവുമായി എത്തി നാട്ടുകാര്‍; വഴിയില്‍ കാത്തുനിന്ന് തിരിച്ചയച്ച് പൊലീസ്

മലപ്പുറം

യുട്യൂബര്‍ കണ്ണൂര്‍ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായിരുന്ന കടയുടെ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനുമാണ് ഉടമകളായ നാലു പേര്‍ക്കെതിരെ കോട്ടയ്ക്കല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് നിഹാദിനെ പൊലീസ് തിരിച്ചയച്ചിരുന്നു.

ഞായറാഴ്ചയാണ് കോട്ടയ്ക്കലിനു സമീപം ഒതുക്കങ്ങലില്‍ വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിന് നിഹാദ് എത്തുമെന്ന് അറിയിച്ചിരുന്നത്. വൈകിട്ടായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും ഉച്ചയോടെ തൊപ്പിയാരാധകര്‍ കൂട്ടമായെത്തി. തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി ചില നാട്ടുകാരും സംഘടിച്ചു. ഗതാഗത തടസ്സം കൂടിയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഒതുക്കങ്ങിലില്‍ എത്തും മുന്‍പുതന്നെ വഴിയരികില്‍ കാത്തു നിന്ന പൊലീസ് നിഹാദിനെ തിരിച്ചയച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നു വ്യക്തമാക്കിയാണ് നിഹാദിനോട് മടങ്ങാന്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ജൂണില്‍, വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ എറണാകുളം എടത്തലയില്‍ സുഹൃത്തിന്റെ വീട്ടിലെത്തി നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അശ്ലീലസംഭാഷണം അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിനു കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...