മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുമൂലം ട്രെയിന്‍ ഒന്നര മണിക്കൂറോളം കൊല്ലത്ത് പിടിച്ചിട്ടു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍, ടോയ്ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ് അമ്പത് വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലുങ്കിയിലാണ് തൂങ്ങിയത്. ഇയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related news

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....

നിരത്തിൽ തീ തുപ്പി അഭ്യാസം; കൊല്ലത്ത് വൈറൽ കാറിന് എട്ടിന്റെ പണി നൽകി എം.വി.ഡി; രജിസ്‌ട്രേഷൻ റദ്ദാക്കും

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ...