പരപ്പനങ്ങാടി പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വിസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

താനൂര്‍: തീരദേശ പാത വഴി പരപ്പനങ്ങാടി പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വിസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. താനൂര്‍പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ താനൂര്‍ ഒട്ടുംപുറം പാലം വഴിയായിരിക്കും ബസുകള്‍ സര്‍വിസ് നടത്തുക. കായിക, ഫിഷറീസ് വകുപ്പ് മന്ത്രിയും താനൂര്‍ എം.എല്‍.എയുമായ വി.അബ്ദുറഹ്മാന്റെ ശ്രമഫലമായാണ് സര്‍വിസുകള്‍ ആരംഭിക്കുന്നത്. മലപ്പുറം, പൊന്നാനി ഡിപ്പോകളാണ് സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുക. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സര്‍വിസുമായിരിക്കും തീരദേശ വഴി ഓടിക്കുക.

താനൂര്‍ ജംങ്ഷനിലും ബസ് സ്റ്റാന്‍ഡിലും കയറാതെ പൂര്‍ണമായും തീരദേശ വഴിയായിരിക്കും ബസുകള്‍ സര്‍വിസ് നടത്തുക.മലപ്പുറത്ത് നിന്നും പുലര്‍ച്ചെ 5ന് പുറപ്പെട്ട് 6:20ന് പരപ്പനങ്ങാടിയിലെത്തും.ശേഷം പരപ്പനങ്ങാടിയില്‍ നിന്നും രാവിലെ 6:30ന് സദ്ധാംബീച്ച്ഒട്ടുംപുറം പാലംതാനൂര്‍ ടൗണ്‍(വാഴക്കാത്തെരു) ഉണ്യാല്‍പറവണ്ണമലയാളം യൂ.സിറ്റി കൂട്ടായിമംഗലംആലിങ്ങല്‍ചമ്രവട്ടംപാലം എന്നിങ്ങനെ തീരദേശപാത വഴി പൊന്നാനിയിലേക്ക് പുറപ്പെടും. 8:25ന് പൊന്നാനിയിലെത്തുന്ന ബസ്, 8:45 ന് തീരദേശപാത വഴി പരപ്പനങ്ങാടിയിലേക്ക് തിരിക്കും. 10:40 ന് പരപ്പനങ്ങാടി എത്തിയ ശേഷം ബസ് മഞ്ചേരിയിലേക്ക് പോകും.പൊന്നാനി സബ് ഡിപ്പോയുടെ ബസ് വൈകീട്ട് 5:15 നാണ് പൊന്നാനിയില്‍ നിന്നും പുറപ്പെടുക. തീരദേശ പാത വഴി രാത്രി 7:15 പരപ്പനങ്ങാടിയിലെത്തുന്ന ബസ്, താനൂര്‍വട്ടത്താണിതിരൂര്‍ പ്രധാന റോഡ് വഴി പൊന്നാനിയിലേക്ക് തിരിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടായിതിരൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയിരുന്നെങ്കിലും താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലകളിലൂടെ ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്താന്‍ പോകുന്നത്.ഒട്ടുംപുറം പാലം വഴി പുതിയ ബസുകള്‍ സര്‍വീസ് നടത്താന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് തീരദേശവാസികള്‍.

നിലവില്‍ ഒട്ടുംപുറം പാലം വഴി പരപ്പനങ്ങാടിയിലേക്ക് ബസുകളൊന്നും തന്നെ സര്‍വിസില്ല.
ഇനി രണ്ടും മൂന്നും വാഹനങ്ങള്‍ മാറി കയറാതെയും കൂടുതല്‍ സമയം ചെലവഴിക്കാതെയും യാത്ര ചെയ്യാം എന്ന ആശ്വാസത്തിലാണ് തീരദേശവാസികള്‍.
പടിഞ്ഞാറേക്കരയിലെ ജങ്കാര്‍ സര്‍വിസ് നിലച്ചിട്ട് മാസങ്ങളായതിനാല്‍ കൂട്ടായിപൊന്നാനി ഭാഗങ്ങളില്‍ നിന്നും ഇരുകരകളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കും ഈ സര്‍വീസ് ഏറെ അനുഗ്രഹമായേക്കും.

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...