മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. അർബുദബാധിതനായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ പകൽ 12.40നായിരുന്നു മരണം. വൈകിട്ടോടെ മലപ്പുറത്തെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെ തിങ്കൾ പുലർച്ചെ മൂന്നോടെ പാണക്കാട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
എന്നും മതമൈത്രിയ്‌ക്ക് വേണ്ടി നിലകൊണ്ട ഹൈദരലി തങ്ങൾ സവിശേഷവ്യക്തിത്വത്തിന് ഉടമയാണ്. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയർമാനുമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.