പാലക്കാട്: മുട്ടിക്കുളങ്ങര കെഎപി -2 ബറ്റാലിയന്‍ ക്യാമ്പിനു സമീപം വയലില്‍ രണ്ടു പൊലീസുകാര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര വാര്‍ക്കാട് തോട്ടക്കര വീട്ടില്‍ എം സുരേഷ് (49) ആണ് അറസ്റ്റിലായത്.
സുരേഷ് പന്നിയെ പിടികൂടാനായി വച്ച വൈദ്യുത ക്കെണിയില്‍ നിന്നാണ് പൊലീസുകാര്‍ക്ക് ഷോക്കേറ്റത്. സുരേഷിന്റെ വീട്ടുപറമ്പിലെ വാഴത്തോട്ടത്തിനോട് ചേര്‍ന്നാണ് വൈദ്യുതക്കെണി സ്ഥാപിച്ചത്. വീട്ടിലെ അടുക്കളയില്‍ നിന്നായിരുന്നു ഇതിനായി വൈദ്യുതി എടുത്തത്.
മീന്‍ പിടിക്കാനായി പോയ ഹവീല്‍ദാര്‍മാരായ അശോക് കുമാര്‍, മോഹന്‍ദാസ് എന്നിവര്‍ ഇതില്‍ അകപ്പെടുകയായിരുന്നു.