പാലക്കാട്ട് ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും രോഗിയുടെ കൂടെ എത്തിയ യുവാവ് മര്‍ദ്ദിച്ചു എന്നാണ് പരാതി.
പന്നിയങ്കര അമ്ബലപറമ്ബ് സ്വദേശി അജീഷിനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പുതുതായി കൊണ്ടുവന്ന ഓര്‍ഡിനൻസ് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്.