ബജറ്റില്‍ പ്രതീക്ഷയുണര്‍ന്നു.തുഞ്ചന്‍പറമ്പിന്റെ വികസനത്തിന് ഒരു കോടി

തിരൂര്‍: തുഞ്ചന്‍പറമ്പിന്റെ വികസനത്തിന് ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക ഗ്രാന്റ് പത്തോളം ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് തികഞ്ഞിരുന്നില്ല. പല കെട്ടിടങ്ങളും കാലപ്പഴക്കംമൂലം ചോര്‍ന്നൊലിച്ചു തുടങ്ങിയിരിക്കുന്നു.മ്യൂസിയം, ഡോര്‍മെറ്ററികള്‍, കോട്ടേജുകള്‍, ഓഡിറ്റോറിയം എന്നിവ അടിയന്തരമായി നന്നാക്കേണ്ട അവസ്ഥയിലാണ്. ഇതിന് 50 ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബജറ്റില്‍ സ്‌പെഷ്യല്‍ ഗ്രാന്റായി ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായരും സെക്രട്ടറി പി നന്ദകുമാര്‍ എംഎല്‍എയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്മാരകത്തിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചത്.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...