കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ രണ്ടു വ്യക്തികളില്‍ നിന്നായാണ് ഒന്നര കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മലപ്പുറം സ്വദേശിയായ കരീം എന്ന വ്യക്തിയില്‍ നിന്നും മിക്‌സിയില്‍ ഒളിപ്പിച്ച നിലയില്‍ 1.51 കിലോ സ്വര്‍ണവും തലശ്ശേരി സ്വദേശിയായ ഷാജഹാന്‍ എന്ന വ്യക്തിയില്‍ നിന്നും 992 ഗ്രാം സ്വര്‍ണവും ആണ് കണ്ടെടുത്തത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം 30നും സ്വര്‍ണം പിടികൂടിയിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹ്മദില്‍ നിന്നാണ് ഒന്നര കിലോയിലധികം സ്വര്‍ണം അന്ന് പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ഇസ്തിരിപ്പെട്ടിക്കുള്ളില്‍ വച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

അബുദാബിയില്‍ നിന്ന്എത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്തിനെപ്പറ്റി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുസാഫിറിനെ പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് പുറത്തായത്. അയണ്‍ ബോക്‌സിന്റെ ഹീറ്റിങ് കോയിലിന്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് സ്വര്‍ണം കടത്താനായിരുന്നു അന്ന് ശ്രമിച്ചത്

spot_img

Related news

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക...

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...