ന്യൂഡല്‍ഹി: രാജ്യസഭാംഗമായി ഒളിമ്പ്യന്‍ പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. 11 മണിക്ക് രാജ്യസഭാ സമ്മേളിച്ചപ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്.
പി ടി ഉഷയ്ക്ക് പുറമെ സംഗീതസംവിധായകന് ഇളയരാജ, തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്രപ്രസാദ്, ജീവകാരുണ്യപ്രവര്‍ത്തകനായ വീരേന്ദ്രഹെഗ്ഡെ എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കുമെന്ന ബിജെപി ദേശീയഎക്സിക്യൂട്ടീവിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.