വളാഞ്ചേരി ജെസിഐയുടെ ഈ വർഷത്തെ ഇൻസ്റ്റലേഷൻ ജനുവരി 04 ന് വൈകിട്ട് 7 മണിക്ക് നടക്കുമെന്ന് കാവുംപുറം പാറക്കൽ കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സുപർണ സജീഷ് മുഖ്യാതിഥിയാകും. ജെസിഐ പിപിപി സോൺ പ്രസിഡന്റ് ചിത്ര കെ.എസ്, 28 മത് Zvp മേഖല ജെഎഫ്എം ഡോ. ആസിഫ് പുലത്ത്, 2023 ജെസിഐ വളാഞ്ചേരിപ്രസിഡന്റ് ജെഎഫ്എം ഫിറോസ് ലീഫോർട്ട്, Ipp ജെസി നൗഫൽ അൽബൈക്ക്, പ്രോഗ്രാം ഡയറക്ടർ ജെസി ഡോ. അഫ്സൽ വി.പി, ജെഎഫ്എം സുബാഷ് എല്ലാത്ത്, ജെഎഫ്എം മുഹമ്മദ് അഫ്നാസ് കെപി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 2024 ഇൻസ്റ്റാളേഷനിൽ വിപി ഇസാക്ക് മാസ്റ്റർ പ്രസിഡണ്ടായി ചുമതല ഏൽക്കും. സെക്രട്ടറിയായി സുഭാഷ് ഇല്ലാത്ത്, ട്രഷററായി അഫ്നാസ് കെ.പി എന്നിവരെ തെരഞ്ഞെടുത്തു.വാർത്താ സമ്മേളനത്തിൽ നിലവിലെ പ്രസിഡണ്ട് ഫിറോസ് ലിഫോർട്ട്, തെരഞ്ഞെടുത്ത പ്രസിഡൻറ് വി പി ഇസഹാക്ക് മാസ്റ്റർ, പാസ്റ്റ് പ്രസിഡൻറ് നൗഷാദ് നിയ, ട്രഷറർ ജിഷാദ് വളാഞ്ചേരി എന്നിവർ സംബന്ധിച്ചു.