നവാഗതനായ നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു; സ്വിച്ച് ഓണ്‍ കര്‍മം പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിച്ചു

വളാഞ്ചേരി: ഇരിമ്പിളിയം സ്വദേശിയും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായി നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഐമാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. അര്‍ജുന്‍ പരമേശ്വര്‍ ആര്‍ നിര്‍മിക്കുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ഡോ.ഹാരിസ് കെ ടി യാണ്. വളാഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ സ്വിച്ച് ഓണ്‍ കര്‍മം പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിച്ചു.മഹല്‍ ഇന്‍ ദ നേം ഓഫ് ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിങ് കെടി ജലീല്‍ എംഎല്‍എ നിര്‍വഹിച്ചു.ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു. മുഴുവനായും വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഷഹീന്‍ സിദ്ധീഖ്, ഉണ്ണി നായര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. പുതുമുഖ നടി സുപർണയാണ് നായികാവേഷത്തിലെത്തുന്നത്.

spot_img

Related news

വട്ടപ്പാറയിൽ ചരക്ക് ലോറി വീണ്ടും മറിഞ്ഞു.കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത്

വളാഞ്ചേരി: വട്ടപ്പാറ വീണ്ടും അപകടം.നിയന്ത്രണം വിട്ട ലോറി വളവിൽ മറിഞ്ഞു. വ്യാഴാഴ്ച...

പാര്‍ലമെന്റ് മാര്‍ച്ചിന്റെ മുന്നോടിയായി വളാഞ്ചേരിയില്‍ വിളംബരജാഥ

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഏപ്രില്‍ 5ന് നടത്തുന്ന പാര്‍ലമെന്റ്...

ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ഇ സ്‌ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി  മരിച്ചു

പെരിന്തൽമണ്ണ :ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ഇ സ്‌...

എം എസ് എഫ് മുന്നണിവിട്ടു, ഇനി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട്...

മലപ്പുറം വട്ടപ്പാറയിൽ വീണ്ടും അപകടം.ചരക്ക് ലോറി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് 3 പേർ മരണപ്പെട്ടിരുന്നു.ശനിയാഴ്ച്ചരാത്രി...

LEAVE A REPLY

Please enter your comment!
Please enter your name here