ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി കോണ്‍ഗ്രസ് മയപ്പെടുത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല. എന്നാല്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കില്‍, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കും. ആര്യാടന്‍ ഷൗക്കത്തിന്‍റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്നും പാര്‍ട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവില്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണ്. കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കടുത്ത നടപടികളൊന്നും ശുപാര്‍ശ ചെയ്യുന്നില്ല. സീല്‍ ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ചയെ കെപിസിസി പ്രസിഡന്‍റ് തുറക്കുക പോലുമുള്ളൂ. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ പേരില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. എന്നാല്‍ സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തിയശേഷം പലസ്തീന്‍ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.

spot_img

Related news

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്...

വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ സ്വദേശി സന ഫാത്തിമയാണ് മുങ്ങി മരിച്ചത്.

എടവണ്ണപ്പാറ ചാലിയാറില് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി...

ചിറക്കൽ ഉമ്മർ പുരസ്കാരം ഏറ്റുവാങ്ങി

കൊൽക്കത്ത ആസ്ഥാന മായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിൻെറ 2023-ലെ ചരിത്ര പുരസ്കാരം...