രണ്ടര വര്‍ഷക്കാലമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തതില്‍
പ്രതിഷേധിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍. അഞ്ചലിലെ പ്രമുഖ അണ്‍ എയ്ഡഡ് സ്‌കൂളിലെ ഏഴ് ഡ്രൈവര്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അധികൃതരില്‍ നിന്നും പിരിച്ചുവിടല്‍ ഭീഷണി ഡ്രൈവര്‍മാര്‍ പറയുന്നു.
കോവിഡ് കാലത്ത് സ്‌കൂളില്‍ പഠനമില്ലായിരുന്നുവെങ്കിലും രക്ഷിതാക്കളില്‍ നിന്ന്
സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഈടാക്കിയിരുന്നു.ഇക്കാലയളവില്‍ തങ്ങള്‍ക്ക് ശമ്പളമോ, ക്ഷേമനിധി, ഇ.എസ്.ഐ വിഹിതമടവോ നടത്തിയിട്ടില്ല. ഡ്രൈവര്‍മാര്‍ സ്വയം പിരിഞ്ഞു പോകണമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും 12 വര്‍ഷത്തോളമായി പണിയെടുക്കുന്ന തങ്ങളുടെ നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍
മാനേജ്‌മെന്റ് തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.