നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക് നവംബർ 27ന് മലപ്പുറം ജില്ലയിൽ തുടക്കമാകും. തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണായ തിരൂരിൽ നടക്കുന്ന പ്രഭാത സദസ്സോടെയാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ജില്ലയിലെ പര്യടനത്തിന് സമാരംഭം കുറിക്കുന്നത്. തിരൂർ ബിയാൻകോ കാസിലിൽ രാവിലെ ഒമ്പതിനാണ് പ്രഭാത സദസ്സ്. തുടർന്ന് പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം വൈകീട്ട് 4.30ന് തിരൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്ത് നടക്കും. പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഉച്ചയ്ക്ക് 12 മുതൽ തന്നെ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ തുറക്കും. കൂടാതെ കേരളോത്സവ വിജയികളുടെതുൾപ്പടെ വിവിധ കലാപരിപാടികളും അരങ്ങേറും. നവകേരള സദസ്സ് പൂർത്തിയാക്കി വൈകീട്ട് ആറിന് ബബിൾ ഷോയും അലോഷിയുടെ പാട്ടുകളും വേദിയെ ധന്യമാക്കും.ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും താലൂക്ക് തല അദാലത്തുകൾ, മേഖലാ അവലോകന യോഗങ്ങൾ എന്നിവ പൂർത്തിയാക്കിയതിന്റെ അടുത്ത ഘട്ടമായാണ് നിയോജക മണ്ഡലംതല നവകേരള സദസ്സുകൾ. നവകേരള സദസ്സുകളുടെ ഭാഗമായി വിവിധ മണ്ഡലങ്ങളെ സംയോജിപ്പിച്ച് തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ കേന്ദ്രമാക്കി നടത്തുന്ന പ്രഭാത സദസ്സുകളിൽ സമൂഹത്തിന്റെ വിവിധ വിഭാഗം ജനങ്ങളെ പ്രതിനിധീകരിച്ചെത്തുന്നവർക്ക് അവരുടെ വികസന സങ്കൽപ്പങ്ങൾ അവതരിപ്പിക്കാനും മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും സംവദിക്കാനും അവസരം ലഭിക്കും.

spot_img

Related news

മാറാക്കര പഞ്ചായത്ത്‌ അതിജീവനം ലഹരി വിരുദ്ധ സദസ്സ് നടത്തി

മാറാക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിജീവനം മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച്...

രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തില്‍; ആരോഗ്യ മന്ത്രി

എടക്കര :രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്ന്...

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...