ഞാൻ അനുഭവിക്കുന്ന വേദന എന്റെ കുഞ്ഞനുജൻ മുഹമ്മദിന് ഉണ്ടാവരുത്;

കണ്ണൂർ: സ്വന്തം വേദനയ്ക്കിടയിലും അനിയന് നോവരുതെന്ന പ്രാർത്ഥനയോടെ സഹായത്തിനായി മുന്നോട്ടുവന്ന എസ്എംഎ രോഗ ബാധിതയായ മാട്ടൂൽ സ്വദേശിനി അഫ്ര അന്തരിച്ചു. വിദ്യാർത്ഥിനിയായ അഫ്ര വീൽചെയറിലായിരുന്നു ജീവിതകാലം മുഴുവനും.

എല്ല് പൊടിയുന്ന അഫ്രയുടെ നോവ് കേരളക്കരയ്ക്കാകെ കണ്ണീരായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യംമുഹമ്മദും സഹോദരിയും
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എംഎ രോഗബാധിതയായ അഫ്രക്ക് വിലയേറിയ മരുന്ന് ലഭിക്കാത്തതിനാൽ ജീവിതം വീൽചെയറിലായിരുന്നു.സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച് അനിയന് വേണ്ടി അതേ രോഗത്തിന്റെ ചികിത്സയുടെ നോവിന് ഇടയിലാണ് അഫ്ര അഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നത്. ഇളയ സഹോദരൻ മുഹമ്മദിന്റെ ചികിത്സക്കായാണ് അഫ്രയുടെ വീഡിയോ പുറത്തെത്തിയത്.ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാവരുതെന്ന്’ പറഞ്ഞുള്ള അഫ്രയുടെ വാക്കുകൾ കേട്ട് മുഹമ്മദിന് വേണ്ടി ലോകമലയാളികൾ കൈകോർക്കുകയും കോടികൾ സമാഹരിച്ച് നിർധന കുടുംബത്തിന് കൈമാറുകയും ചെയ്തിരുന്നു. മുഹമ്മദിന്റെ ചികിത്സ വിജയകരമായി പൂർത്തിയാവുകയാണ്.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...