ജനഹൃദയങ്ങളില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് സംഗീത മാന്ത്രികന്‍ ഷഹബാസ് അമന്‍ പാടി. കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ചടങ്ങിന്റെ അവസാന സാംസ്‌കാരിക പരിപാടിയായ ഗസല്‍ വിരുന്ന് ആസ്വദിക്കാന്‍ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകിയെത്തി. ഗസലിന്റെ മാന്ത്രികതയും മലബാറിന്റെ മൊഞ്ചും ഒത്തുചേരുന്ന ഷഹബാസിന്റെ ആലാപനവൈഭവം പൊന്നാനിക്ക് പുത്തന്‍ അനുഭവമായി. പാട്ടുകാരനൊപ്പം കാണികളും ചേര്‍ന്നുപാടി. ജീവനുള്ള വരികളുടെ നിലയ്ക്കാത്ത താളത്തില്‍ തണുത്തുവിരിഞ്ഞ രാവ് പടരുന്നതുവരെയും പാട്ടുകളുടെ താളത്തിലായിരുന്നു സദസ് മുഴുവനും. ഓരോ ഗാനങ്ങളെയും ഹൃദയത്തിലേക്ക് ചേര്‍ത്തുവച്ചാണ് കാണികള്‍ മടങ്ങിയത്. മെയ് 11 ആരംഭിച്ച വിപണന മേള മെയ് 16 ന് അവസാനിച്ചു.