കുറുവയില്‍ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്ന പതിനാറുകാരനെ പീഡിപ്പിച്ച മുസ്ലിംലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. കുറുവ പഞ്ചായത്ത് സമൂസപ്പടിയിലെ കെകെബി ഓഡിറ്റോറിയം ഉടമ പഴമള്ളൂര്‍ തെക്കുംകുളമ്പിലെ കൊട്ടേക്കാരന്‍ അബ്ദുള്‍ ബഷീറി (52)നെയാണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തിരുന്നു. തെക്കുംകുളമ്പിലെ വീട്ടില്‍നിന്നാണ് ബഷീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രദേശത്തെ മുസ്ലിംലീഗ് നേതാവും മുഖ്യ സാമ്പത്തിക സ്രോതസുമാണ് ബഷീര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.