ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസിൽ മുസ്ലിംലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ

കൊച്ചി:  ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസിൽ മുസ്ലിംലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഷാബിൻ. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

കേസിൽ ഇബ്രാഹിംകുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ബുധൻ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പകൽ  12.30നാണ് അവസാനിച്ചത്‌. കഴിഞ്ഞദിവസം ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധിച്ച്‌ ലാപ്‌ടോപ്പും മെബൈൽഫോണും രേഖകളും പിടിച്ചെടുത്തിരുന്നു.

അറസ്റ്റിലായ ഷാബിൻ തൃക്കാക്കര നഗരസഭയിൽ കരാർജോലികൾ നടത്തുകയായിരുന്നു. പിതാവ് വൈസ് ചെയർമാനായതോടെ  ഹോട്ടൽ വ്യവസായത്തിലേക്ക് തിരിഞ്ഞു. ഇതിനിടെ സിറാജുദ്ദീനുമായി ചേർന്ന്  സ്ഥാപനവും ആരംഭിച്ചു. ഇവരുടെ പെട്ടെന്നുള്ള സാമ്പത്തികവളർച്ചയും ഇടപാടുകളും കസ്‌റ്റംസ്‌ പരിശോധിക്കും.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...