പാണക്കാട് തറവാട്ടിലെ പുതിയ അംഗത്തെ കാണാന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസെത്തി; ചിത്രം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പുതിയ അംഗത്തെ കാണാന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസെത്തി. അടുത്തിടെ അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രന്‍ മൊഈന്‍ അലി ശിഹാബ് തങ്ങളുടെ കുഞ്ഞിനെ കാണാനാണ് മന്ത്രി എത്തിയത്.ദൈവത്തിന് സര്‍വസ്തുതിയും, അള്ളാഹു ഒരു ആണ്‍ കുഞ്ഞിനെക്കൂടെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാണക്കാട് തറവാട്ടിലെ പുതിയ അംഗത്തിന്റെ ജനനവിവരം അറിയിച്ചത് പിതാവായ സയ്യിദ് മൊഈന്‍ ആലി ശിഹാബ് തങ്ങളാണ്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദര്‍ശനവിവരം പുറംലോകമറിഞ്ഞത്. അവിചാരിതമായി കുഞ്ഞിനെ കാണാനെത്തിയ അതിഥി എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് തുടങ്ങുന്നത്. സഹപാഠിയും സുഹൃത്തുമായ മന്ത്രി പി.എ മുഹമ്മദ് റിയാസ്, താങ്ക്‌സ് ഫോര്‍ ദ സര്‍പ്രൈസ് എന്നുകൂടി ഉള്‍പ്പെടുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

spot_img

Related news

മദ്രസകള്‍ക്കെതിരായ നീക്കം പ്രതിഷേധാര്‍ഹമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: മദ്രസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹമെന്ന് എസ്.വൈ.എസ് സംസ്ഥാന...

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി...

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....