ഫോര്‍ബ്‌സ് ഇന്ത്യാ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; ഗൗതം അദാനി രണ്ടാമത്‌

ഇന്ത്യയിലെ ഈ വര്‍ഷത്തെ അതിസമ്പന്നരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ മറികടന്നാണ് നേട്ടം. നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അദാനി. ഓഗസ്റ്റില്‍ തന്റെ മൂന്ന് മക്കളെ റിലയന്‍സിന്റെ ബോര്‍ഡിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിച്ചുകൊണ്ട് അംബാനി തന്റെ പിന്തുടര്‍ച്ചാവകാശവും ഉറപ്പിച്ചിരുന്നു.

അംബാനിയെ മറികടന്ന് കഴിഞ്ഞ വര്‍ഷം ആദ്യമായി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനു ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞത് അദ്ദേഹത്തിന് തിരിച്ചടിയായി. ‘അദാനിയുടെ കുടുംബം കൂടി ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ആകെ ആസ്തി 82 ബില്യണ്‍ ഡോളറില്‍ നിന്ന് 68 ബില്യണ്‍ ഡോളറായി കുറഞ്ഞു. അങ്ങനെ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു,’ എന്നും ഫോബ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വ്യവസായിയായ ശിവ് നാടാര്‍ ആണ് മൂന്നാം സ്ഥാനത്ത്. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം 42 ശതമാനം കുതിച്ചുയര്‍ന്നതോടെയാണ്, 29.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സോഫ്റ്റ്‌വെയര്‍ വ്യവസായിയായ ശിവ് നാടാര്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

‘പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയായ ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ സാവിത്രി ജിന്‍ഡാല്‍, 24 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അവന്യൂ സൂപ്പര്‍മാര്‍ട്ട് തലവന്‍ രാധാകിഷന്‍ ദമാനിയാണ്, അദ്ദേഹത്തിന്റെ ആസ്തി മുന്‍പത്തെ 27.6 ബില്യണ്‍ ഡോളറില്‍ നിന്ന് 23 ബില്യണ്‍ ഡോളറായി കുറഞ്ഞു’, എന്നും ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img

Related news

നീണ്ട 17 ദിനങ്ങൾ, പാതിവഴിയില്‍ നിന്നുപോയ രക്ഷാപ്രവര്‍ത്തനങ്ങള്‍; ഒടുവില്‍ വിജയം, ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പുതുജീവന്‍

ഉത്തരകാശിയിൽ നീണ്ട 17നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സില്‍ക്യാരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ...

പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറി; ആഘാതത്തില്‍ യുവാവിന് ദാരുണാന്ത്യം

കാണ്‍പൂര്‍ പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്റെ ആഘാതത്തില്‍ 23കാരന്‍ മരിച്ചു. ഓട്ടോറിക്ഷ...

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ...

അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ...

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചുദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്.

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. ദോഡയിലെ...