സമസ്ത നേതാവിന് പിന്തുണയുമായി എം എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്

പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവത്തില്‍ സമസ്ത നേതാവിന് പിന്തുണയുമായി എം എസ്എഫ് രംഗത്ത്. മുസ്ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. എം.ടി അബ്ദുല്ല മുസ്ല്യാര്‍ക്ക് എതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നും നവാസ് കുറ്റപ്പെടുത്തി.മുസ്ലിം പണ്ഡിതന്മാരെ പ്രാകൃതരും സ്ത്രീ വിരുദ്ധരുമായി വര്‍ണ്ണിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതെ പോരുന്ന ലിബറല്‍ ധാരകള്‍ എത്രയോ കാലമായി നമുക്കിടയിലുണ്ട്. ഈ ലിബറലുകള്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരോഗമനവാദിയാകുക എന്നൊരവസരം വീണുകിട്ടിയാല്‍ അതേറ്റുപിടിക്കാന്‍ വെമ്പുന്നവരായി നാം മാറരുതെന്ന് പികെ നവാസ് പറഞ്ഞു.ആദരണീയനായ എംടി ഉസ്താദിനെതിരായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങ് ഒട്ടും നിഷ്‌കളങ്കമായി ഉയര്‍ന്നു വന്നതല്ല. ഒരു ഇസ്ലാമോ ഫോബിക് കണ്ടന്റായി സാമൂഹിക മാധ്യമത്തില്‍ ഇവയെല്ലാം പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗ്ഗീയ സംഘടനകളാണെന്നും പികെ നവാസ് പറഞ്ഞു.

spot_img

Related news

കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘സ്റ്റെപ്സ്’ അവലോകന യോഗം വെള്ളിയാഴ്ച

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ...

പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം അഞ്ചായി

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ...

മലപ്പുറത്ത് യു.ഡി.എഫിന് തിരിച്ചടി; മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ...

മലപ്പുറത്ത് സ്കൂൾ കായികമേളയുടെ പവലിയൻ തകർത്ത നിലയിൽ

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ തകർത്തെന്ന് പരാതി. മലപ്പുറം...