പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയില്‍ 10 ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ 12 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഒരു കെഎസ്ആര്‍ടിസി ബസും ഒരു സ്വകാര്യ ബസും ഉള്‍പ്പെടെയാണ് നിയമ നടപടി നേരിട്ടത്. അഞ്ച് ദിവസത്തെ പരിശോധനക്കിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓ-യുടെ നടപടി വേഗപൂട്ടില്‍ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്. ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകള്‍ 321 ബസുകളില്‍ കണ്ടെത്തി. നിയമലംഘനത്തിന് 398 ബസുകള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു.
നിയമ ലംഘകരായ ഡ്രൈവര്‍മാരുടെ ലൈസന്‍സും ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടക്കാല ഉത്തരവില്‍ കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വിനോദയാത്ര നടത്തിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും.