അമ്മയും അഞ്ചു വയസ്സുള്ള മകളും കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് ഉദുമ അരമങ്ങാനത്ത് അമ്മയേയും അഞ്ചു വയസ്സുള്ള മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകള്‍ അനാന മറിയം (5) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അയല്‍വാസിയുടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിനടുത്ത് ഇവരുടെ ചെരിപ്പ് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ മേല്‍പറമ്പ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മേല്‍പറമ്പ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കിണറിനകത്തുണ്ടെന്ന് കണ്ടുത്തുകയായിരുന്നു. പിന്നീട് കിണറില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

spot_img

Related news

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...