പോക്‌സോ കേസില്‍ പ്രതിയായ കെ വി ശശികുമാറിനെതിരേ ഗുരുതര ലൈംഗികരോപണങ്ങളുമായി സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സിപിഐഎം നഗരസഭാ കൗണ്‍സിലറുമായ കെ വി ശശികുമാറിനെതിരേ ഗുരുതര ലൈംഗികരോപണങ്ങളുമായി സ്‌കൂളിലെ കൂടുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍. മലപ്പുറത്തെ സെന്റ്. ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികളാണ് ഇയാളില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തുവന്നത്.

ഇതേത്തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരും അടുത്തിടെ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചവരും അടക്കം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ 60ഓളം പേര്‍ ചേര്‍ന്നാണ് ശശികുമാറിനെതിരേ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമത്തിന് ഇരയായവരും ഇതില്‍ ഉള്‍പ്പെടും. പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് കഴിഞ്ഞദിവസം ശശികുമാറിനെതിരേ പോക്‌സോ, ജുവൈനല്‍ ജസ്റ്റിസ് ആക്ട്, ഐപിസി 364എ എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സ്‌കൂളില്‍ ഗണിതാധ്യാപകനായിരുന്ന കെ വി ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകന്‍ കെ.വി. ശശികുമാറിനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്‌.വിവിധ സംഘടനകള്‍ സ്‌കൂളിലേക്കും പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. മലപ്പുറം നഗരസഭയിലെ സി.പി.എം. കൗണ്‍സിലറായിരുന്ന ശശികുമാര്‍ ഇപ്പോഴും ഒളിവിലാണ്

spot_img

Related news

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു....

വിവാഹം കഴിഞ്ഞ് പത്താം നാൾ ദുരന്തം; ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ വേങ്ങര സ്വദേശിയായ നവവരൻ മരിച്ചു

വേങ്ങര: സ്‌കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര...

കോട്ടക്കുന്നിൽ ഇനി കൂടുതൽ സമയം നടക്കാം; പ്രഭാത സവാരി സമയം 9 മണി വരെ ദീർഘിപ്പിച്ച് കലക്ടറുടെ ഉത്തരവ്!

മലപ്പുറത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ പ്രഭാത സവാരിക്കും വ്യായാമത്തിനുമുള്ള സമയം...

ബജറ്റിൽ തിളങ്ങി മലപ്പുറം; കാൻസർ സെന്ററും നിലമ്പൂർ കോളേജിന് കെട്ടിടവും, സംസ്ഥാനത്ത് പുതിയ ജില്ലകളും വരുന്നു!

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്കായി വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്....

കരേക്കാട് അറവുമാലിന്യ പ്ലാന്റ് നിർമ്മാണം: എടയൂർ വില്ലേജ് ഓഫീസറെ ജനകീയ സമിതി ഉപരോധിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിലെ കരേക്കാട് പുല്ലംപറമ്പ് പ്രദേശത്ത് ജനവാസ മേഖലയിൽ ആരംഭിക്കാനിരിക്കുന്ന അറവുമാലിന്യ...