അരിക്കൊമ്പനെ തളച്ചു: ദൗത്യം വിജയം

ആദ്യ മയക്കുവെടിവച്ച് അഞ്ചുമണിക്കൂറുകൾ പിന്നിട്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ വണ്ടിയിൽ കയറ്റി. വണ്ടിയിൽ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി. കൂടാതെ വണ്ടിയിൽ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു അരിക്കൊമ്പന്‍. മൂന്നു തവണയാണ് അരിക്കൊമ്പന്‍ കുതറി മാറിയത്.

എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. അനിമൽ ആംബുലൻസിന്റെ സമീപത്താണ് അരിക്കൊമ്പൻ നിന്നിരുന്നത്. അഞ്ച് മയക്കുവെടികൾ ഏറ്റിട്ടും ശൗര്യം വിടാതെ കൊമ്പനെ കനത്ത വെല്ലുവിളികൾക്കിടയിലും അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു.

അരിക്കൊമ്പനെ ഇടുക്കി കടത്തിവിടുമെന്നും പറമ്പിക്കുളത്തേയ്ക്ക് മാറ്റില്ലെന്നും ഉൾവനത്തിലേയ്ക്ക് മാറ്റുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വളരെ പ്രതികൂല സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യസംഘം പ്രവർത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. ഉദ്യോഗസ്ഥരെയും വെറ്റിനറി ഡോക്‌ടറെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

spot_img

Related news

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍...

LEAVE A REPLY

Please enter your comment!
Please enter your name here