തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. പൊതുപരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ ജൂണ്‍ രണ്ട് മുതല്‍ 18 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച പോലെ ജൂണ്‍ 2 മുതല്‍ മോഡല്‍ പരീക്ഷ നടത്തും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശന ഉത്സവം നടത്തും. അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷക്ക് മാന്വല്‍ തയ്യാറാക്കും. ഇത്തവണ പാഠപുസ്തകങ്ങള്‍ നേരത്തെ തന്നെ വിതരണം ചെയ്യും. അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ 28 ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.