നിള ടൂറിസം പാലവും നിളയോര പാതയും മന്ത്രി പി.എ മുഹമ്മദ് റിയാസ് ചൊവ്വാഴ്ച്ച നാടിന് സമര്‍പ്പിക്കും

ടൂറിസം,ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഏപ്രില്‍ 25ന് നാടിന് സമര്‍പ്പിക്കും.ഹാര്‍ബര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, നോര്‍ക്കാ റൂട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാഥിതികളാവും. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം,പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഷഹീര്‍, മിസിരിയാ സൈഫുദ്ധീന്‍, ബിനീഷ മുസ്തഫ, ബീന ടീച്ചര്‍, ഷംസു കല്ലാട്ടേല്‍,നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫാ നാസര്‍, എ.കെ സുബൈര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

330 മീറ്റര്‍ നീളമുള്ള പാലത്തിന് 12 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ക്കണ്ട് കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിലാണ് പാലത്തിന്റെ നിര്‍മാണം. 10 കോടി രൂപ ചെലവിലാണ് നിള ടൂറിസം റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...