ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മധ്യവയസ്കൻ മരിച്ചു

.

അരീക്കോട് ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം അനുഭവപ്പെട്ട് മധ്യവയസ്കൻ മരിച്ചു. അരീക്കോട് പൂക്കോട്ടുചോല സ്വദേശി പി.കെ മുഹമ്മദ് (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.45ന് എടവണ്ണ കല്ലിടുമ്പിൽ വെച്ചാണ് സംഭവം. അരീക്കോട് നടന്ന സംയുക്ത തൊഴിലാളി യൂനിയന്റെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് എടവണ്ണയിലേ വ്യാപാരി സുഹൃത്തുക്കളെ കാണാൻ പോയതായിരുന്നു. ഇവിടെ നിന്ന് അരീക്കോട്ടേക്ക് മടങ്ങുന്നതിനിടെ ദേഹാസ്യസ്ഥം അനുഭവപ്പെടുകയായിരുന്നു. ബൈക്ക് നിർത്തിയ ഉടനെ കുഴഞ്ഞു വീണു. തുടർന്ന് ഉടൻ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്.ടി.യു ഏറനാട് മണ്ഡലം വർക്കിങ് പ്രസിഡന്റ്, അരീക്കോട് പഞ്ചായത്ത് സെക്രട്ടറി, എസ്.വൈ.എസ് പഞ്ചായത്ത് സെക്രട്ടറി, അരീക്കോട് ശിഹാബ് തങ്ങൾ റിലീഫ് ചാരിറ്റി സെൽ ട്രഷറർ, വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി, അരീക്കോട് മേഖലാ ജനറൽ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, പൂക്കോട്ടുചോല മഹല്ല് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഷബീബ്, മുനീറ, ഷാനിബ. മരുമക്കൾ: കബീർ ചെറൂത്ത് (ഐ.ടി.ഐ), നബീൽ കൊറളിയാടൻ (വെള്ളേരി). സഹോദരൻ: അബ്ദുൽ ഗഫൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പൂക്കോട്ടുചോല ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും. ഫോട്ടോ:പി.കെ മുഹമ്മദ് (53 ഫോട്ടോ നെയിം:ME ARKD PK MUHAM

spot_img

Related news

മാറാക്കര പഞ്ചായത്ത്‌ അതിജീവനം ലഹരി വിരുദ്ധ സദസ്സ് നടത്തി

മാറാക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിജീവനം മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച്...

രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തില്‍; ആരോഗ്യ മന്ത്രി

എടക്കര :രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്ന്...

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...