കോഴിക്കോട്ട് 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട് മുക്കത്ത് പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. മണാശ്ശേരി പെരിങ്ങാട്ട് സ്വദേശി വിജുവിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മണാശ്ശേരി പെരിങ്ങാട്ട് സ്വദേശിയായ നാൽപ്പത്തിയെട്ടുകാരൻ വിജുവാണ് മുക്കം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയും അമ്മയും മാത്രമായി വാടക വീട്ടിൽ താമസിക്കുന്ന സാഹചര്യം മുതലെടുത്തായിരുന്നു പ്രതിയുടെ അതിക്രമം. മാനസിക വൈകല്യമുള്ള പിതാവിന്റെ ദേഹോപദ്രവം സഹിക്കവയ്യാതെയാണ് പെൺകുട്ടിയും അമ്മയും മാറി താമസിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി പ്രതി വിജു ഇവിടെയെത്തുകയും കുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ കുട്ടി ബഹളം വെച്ചതോടെ ഇയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ കുടുംബം മുക്കം പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തിവരികയായിരുന്ന പോലീസ്, കഴിഞ്ഞ ദിവസം ഉച്ചയോടെ ‘ആലിൻചുവട്’ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മുക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ്, എഎസ്‌ഐ മുംതാസ്, സീനിയര്‍ സിപിഒ അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

spot_img

Related news

പഠിത്തത്തിലും ‘മിന്നൽ മുരളി’ താരം; സിനിമാ തിരക്കുകൾക്കിടയിലും SSLC പരീക്ഷയിൽ ഫുൾ എ പ്ലസുമായി വസിഷ്ഠ്!

സിനിമയിൽ മാത്രമല്ല പഠിത്തത്തിലും താൻ മിന്നും താരമാണെന്ന് തെളിയിച്ചിരിക്കുകയാണ് 'മിന്നൽ മുരളി'...

പാചകവാതക വിലക്കയറ്റത്തിൽ പൊള്ളി ഹോട്ടൽ മേഖല; ജൂൺ ഒന്നിനകം പരിഹാരമില്ലെങ്കിൽ പാർലമെന്റ് മാർച്ചിലേക്ക്

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജൂൺ ഒന്ന്...

റാപ്പർ വേടന് കനത്ത തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ലാബ് പരിശോധനാ ഫലം!

പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ റാപ്പർ വേടന് കനത്ത തിരിച്ചടി....

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതരം

കൊല്ലം ചടയമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക്...