കോട്ടയം : പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയക്കും എം ജി സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിക്കും. മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എം.കെ സാനുവിന് ഡിലിറ്റ് നല്‍കാനുള്ള തീരുമാനം. സിന്‍ഡിക്കേറ്റ് ശുപാര്‍ശ അനുസരിച്ചാണ് ഡിലിറ്റ് ബഹുമതി നല്‍കുന്നതെന്ന് എം ജി സര്‍വകലാശാല വി സി ഡോ സാബു തോമസ് അറിയിച്ചു.